വർക്കല: ശ്രീനിവാസപുരം കണ്വാശ്രമം ഭാഗത്ത് ഹോംസ്റ്റേയുടെ മറവിൽ പണംവച്ച് ചീട്ടുകളിച്ച ആറംഗ സംഘത്തെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. ഇടവ വെൺകുളം ജുമൈലാ മൻസിലിൽ നസീർ (48), അഞ്ചുതെങ്ങ് കിടങ്കിൽ വീട്ടിൽ കുഞ്ഞുമോൻ (51), വർക്കല രാമന്തളി സുധീന മൻസിലിൽ ഹംസ (36), ചെമ്മരുതി പനയറ എസ്.എൽ. ലാന്റിൽ സുദർശനൻ (61), വർക്കല സബീനമൻസിലിൽ വാഹീദ് (58) എന്നിവരും ഹോംസ്റ്റേ നടത്തുന്ന ചിറയിൻകീഴ് ആനത്തലവട്ടം ഡി.ആർ നിവാസിൽ രാജേഷുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 60,000 രൂപയും പിടിച്ചെടുത്തു. വർക്കല സി.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അജിത്ത്കുമാർ, പ്രൊബേഷൻ എസ്.ഐ പ്രവീൺ, ജി.എ.എസ്.ഐ ഷാനവാസ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
