കല്ലമ്പലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കരവാരം പുതുശേരിമുക്ക് പാവല്ല, മുഹമ്മദ് മൻസിലിൽ ഷിജിൻ (27) ആണ് പിടിയിലായത്. മദ്രസ പഠനത്തിനെത്തിയ ആറോളം ആൺകുട്ടികളെയാണ് ഇയാൾ നിരന്ത പീഡനത്തിന് വിധേയരാക്കിയതെന്ന് പോലീസ് പറഞ്ഞു. വിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയായിരുന്നു. കുട്ടികളിൽ ചിലരുടെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയ രക്ഷാകർത്താക്കളുടെ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കല്ലമ്പലം പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഐ ഫറോസ്, സബ് ഇൻസ്പെക്ടർ നിജാം വി , അഡീഷണൽ എസ് ഐ സക്കീർ ഹുസൈൻ, രാധാകൃഷ്ണൻ ,സുരാജ് എന്നിവർ നേതൃത്വം നൽകി
