കല്ലമ്പലം : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നാവായിക്കുളം നൈനാംകോണം ഷീമാ മൻസിലിൽ ഷമീർ (അപ്പൂസ് ,25) ആണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. നാവായിക്കുളം വെള്ളൂർകോണം ലക്ഷംവീട്ടിൽ, ഷിയാമൻസിലിൽ ഷമീർ (29) നെയാണ് പ്രതി കൊലപ്പെടുത്തണമെന്ന കുത്തി പരിക്കേൽപിച്ചത്. ഷമീർ ചികിത്സയിലാണ്. ആറ്റിങ്ങൽ ഡി വൈ എസ് പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം കല്ലമ്പലം ഇൻസ്പെക്ടർ ഐ ഫറോസ്, സബ് ഇൻസ്പെക്ടർ വി .നിജാം, സുരേഷ്, അനൂജ്,സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാൻഡു ചെയ്തു
