ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയും ചേർന്ന് സാനിറ്റൈസർ നിർമിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് വക്കം റൂറൽ ഹെൽത്ത് സെന്റർ എ.എം.ഒ ഡോക്ടർ എൻ.എസ് സിജുവിനു കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
