പെരുമാതുറ സ്വദേശി അമീൻ നൗഫലിന്റെ രചനയിലും,സംഗീതത്തിലും ഹനീഫ കാസർഗോഡിന്റെ ആലാപനത്തിലും ഒരുക്കിയ ആൽബം ബഹുസ് റീലിസായി. ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങിയ ഈ ഗാനം ഇതിനൊടാക്കം തന്നെ ആയിരങ്ങളാണ് കണ്ടത്.ക്യാമ്പസിലെ പ്രണയരംഗങ്ങളാണ് ആൽബത്തിൽ ചിത്രാവിഷ്കാരമായി നൽകിയിട്ടുള്ളത്. ബാസി ഫാൽക്കൺ സംവിധാനം ചെയ്ത ഗാനം അൻസാ മുഹമ്മദാണ് നിർമ്മാണം .
ഫാൽഖൻ വ്യൂ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തു വന്നിരിക്കുന്നത്.
യൂട്യുബിലും ടിക്ടോക്കിലും വിജയം കൈവരിച്ചു 36 ലക്ഷം കാഴ്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്ന “കണ്ണിമ വെട്ടാതവളെ കാണാൻ” എന്ന പാട്ടിനുശേഷമുള്ള ആദ്യ ഗാനമാണിത്.