ചിറയിൻകീഴ്: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശിയ നൈപുണ്യ വികസന കോർപ്പറേഷനും, കേരള സർക്കാരിന് കീഴിലുള്ള അക്കാഡമി ഫോർ സ്കിൽ എക്സലൻസും, കേരള സ്റ്റേറ്റ് റൂട്രോണിക്സും സംയുക്തമായി നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലന കാലാവധി: 220 മണിക്കൂർ മുതൽ 440 മണിക്കൂർ വരെ.
18 നും 35 നും ഇടയിൽ പ്രായമുള്ള 10 / +2 / ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അവസാന തിയതി: 2020 മാർച്ച് 24 . അപേക്ഷിക്കാൻ www.ksrpmkvy.com എന്ന വെബ് സൈറ്റ് കാണുക. കൂടുതൽ വിവരങ്ങൾക്ക് 9995333815 നമ്പറിൽ ബന്ധപ്പെടുക.
