കല്ലമ്പലം : ചാത്തൻപാറ മാവേലി സ്റ്റോറിലെ വലിയ തിരക്ക് കല്ലമ്പലം പോലീസെത്തി നിയന്ത്രിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. രാവിലെ മുതൽ മാവേലി സ്റ്റോറിൽ തിരക്ക് ഉണ്ടായിരുന്നെങ്കിലും വൈകുന്നേരം 5 മണിയോടെ തിരക്ക് നിയന്ത്രണാധീതമായി മാറി. കൊറോണ വ്യാപനത്തെ തുടർന്ന് ആൾകൂട്ടം ഒഴിവാക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ ഒടുവിൽ കല്ലമ്പലം പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി സാധനങ്ങൾ വാങ്ങാൻ എത്തിയവർക്ക് ടോക്കൺ നൽകി കൂട്ടവും തിരക്കും ഒഴിവാക്കി. തുടർന്ന് ടോക്കൺ അനുസരിച്ച് ആളുകൾ സാധനം വാങ്ങി മടങ്ങി.
