ആറ്റിങ്ങൽ : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ നഗരം കാലിയായി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. വാഹനങ്ങൾ ഒന്നും ഓടുന്നില്ല. ഒരേ മനസ്സോടെ ജനങ്ങൾ വീട്ടിൽ ഇരിക്കുന്നു. ഇതുവരെയും മറ്റുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു.
