മണമ്പൂർ : പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്ത ക്ലീൻ ഹാൻഡ്‌സ് ചലഞ്ചിന്റെ ഭാഗമായി മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ കുളമുട്ടം, കവലയൂർ, മാടൻകാവ് എന്നീ പ്രദേശങ്ങളിൽ വാഷിംഗ് ഏരിയ സ്ഥാപിച്ചു. ഹബീബ് മുഹമ്മദ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് വഴിയാത്രക്കാർക്കും നാട്ടുകാർക്കും വേണ്ടി കൈ കഴുകൽ കേന്ദ്രങ്ങൾ ആരംഭിച്ചു. കവലയൂരിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലവും, മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫിയ സലിം കുളമുട്ടത്തും പ്രവാസി കോൺഗ്രസ് പ്രതിനിധി സാബു മാടൻകാവിലും ഉദ്ഘാടനം ചെയ്തു.
