ഒറ്റൂർ : ഒറ്റൂർ പഞ്ചായത്തിൽ ഗോപകുമാർ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുപ്പ് അഡ്വ. ബി. സത്യൻ എം.എൽ.എയും ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഭാഷും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്മിത സുന്ദരേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹ്ന, പഞ്ചായത്ത് മെമ്പർമാരായ രതീഷ്, സുനിത, കർഷകർ തുടങ്ങിയവർ പങ്കെടുത്തു
