ആലംകോട് : ആലംകോട് ജംഗ്ഷനിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. ഇ. എ റസാഖ് ഗ്രൂപ്പ് ഉടമ ഷിബു സ്ഥാപിച്ച വാഷ് ബേസിനും ഹാൻഡ് വാഷും കോൺഗ്രസ് നേതാവ് എം.എച്ച് അഷറഫ് ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് കൈ കഴുകാൻ അവസരമൊരുക്കിയിരിക്കുകയാണ്.
