അഞ്ചുതെങ്ങ് : കൊറോണ വ്യാപനം തടയുവാൻ സർക്കാർ നിർദ്ദേശിച്ച നിർദ്ദേശങ്ങൾ പാടെ അവഗണിച്ചു കറങ്ങി നടക്കുന്ന അവധിയ്ക്ക് നാട്ടിലെത്തിയ വിദേശ മലയാളികളുടെ ഹൗസ് നിരീക്ഷണം ശക്തമാക്കുവാൻ അഞ്ചുതെങ്ങ് കമ്മൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ. ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ ഒട്ടനവധി പേർ കറങ്ങി നടക്കുന്നതായി ജനപ്രതിനിധികൾക്കും പോലീസ് സ്റ്റേഷനുകളിലും പഞ്ചായത്തുകളിലും ആശുപത്രികളിലും നിരവധി പരാതികളാണ് നിത്യേന ലഭിക്കുന്നത്. ഇതിനു പരിഹാരം കാണാനാണ് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റിസൈമൺ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പയസ്, സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രദാസ്, ഡോ. ഷ്യാംജി വോയ്സ്, ഡോ. ദീപക്, ഗ്രാമപഞ്ചായത്തംഗം എസ്.പ്രവീൺ ചന്ദ്ര, ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി ലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്, ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ്മാരായ രജനി, സുലഭ,അനീഷ, എന്നിവരോടൊപ്പം അഞ്ചുതെങ്ങിലെ സാന്ത്വനം പ്രവർത്തകരും ഒപ്പം ചേർന്നു. അൻപതോളം നാട്ടിലുള്ളവിദേശ മലയാളികളെ കണ്ട് താക്കീത് ചെയ്തു.
