വർക്കല മുനിസിപ്പൽ പ്രദേശത്ത് കുരയ്ക്കണ്ണി തിരുവമ്പാടി പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. ഇന്ന് അവർ താമസിക്കുന്ന പ്രദേശങ്ങൾ അഡ്വ: വി. ജോയി എം.എൽ.എ. യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
വർക്കലക്കാരായ 2 വീട്ടുകാർ കെട്ടി കൊടുത്തിട്ടുള്ള തകര ഷെഡ്ഡിലാണ് ഇവർ താമസിക്കുന്നത്. ഓരോ തകര ഷെഡിലും ചെറിയ മുറികളിലായി അഞ്ചും ആറുംപേർ താമസിക്കുന്നു. ഇതിൽ തുണി കച്ചവടം നടത്തുന്നവർ ഉണ്ട്, കളിപ്പാട്ടങ്ങൾ വിൽക്കുന്നവരുണ്ട്, മറ്റ് ജോലിക്ക് പോകുന്നവരും ഉണ്ട്. ഇപ്പോൾ എഴുപതോളം പേർ ഇവിടെ താമസം ഉണ്ട്. കുറച്ചുപേർ നാട്ടിൽ പോയിട്ടുണ്ട്.
ഇവർ താമസിക്കുന്നിടം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ഒരു ദിവസം 100 രൂപയാണ് വീട്ടു വാടക ഇനത്തിൽ ഉടമ വാങ്ങുന്നത് ഞങ്ങൾ വീടു ഉടമകളെ കണ്ട് ഈ 21 ദിവസത്തേക്ക് വീട്ടുവാടക വാങ്ങരുത് എന്ന് പറഞ്ഞു. ഇപ്പോൾ ഇവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ പ്രയാസം വരും. അത് പരിഹരിക്കുന്നതിന് 4 ചാക്ക് അരിയും മറ്റ് സാധനങ്ങളും എത്തിക്കാൻ തീരുമാനിച്ചു. എന്നാലും ചില ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുണ്ട്. ചാരിറ്റി പ്രവർത്തനം നടത്തുന്നവർ ഇവർക്ക് കുറച്ചു സഹായം ചെയ്തു കൊടുത്താൽ നന്ന്.
അഡ്വ:ജോയി. എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനീജോ, കൗൺസിലർമാരായ സലിം, പ്രസാദ്, മുൻസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു…