വർക്കല : വർക്കല പുത്തൻ ചന്തയിൽ വെട്ടൂർ പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ രണ്ടു പെട്ടി അഴുകിയ ചൂര പിടികൂടി. ഇന്ന് രാവിലെ മാർക്കറ്റ് ശുചീകരിക്കാൻ എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർ മീൻ വിൽപന ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. സവാദ് എന്ന മീൻ വിൽപ്പനക്കാരന്റെ പക്കൽ നിന്നും രണ്ടു പെട്ടി അഴുകിയ ചൂര മീൻ ആണ് പിടികൂടിയത്. തുടർന്ന് വർക്കല എസ്ഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സവാദിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്ന് പഞ്ചായത്തും ആരോഗ്യ വിഭാഗവും അറിയിച്ചിട്ടുണ്ട്.
