മുദാക്കൽ : കൊറോണ വ്യാപനം തടയാൻ മാസ്കുകൾ ലഭ്യമാക്കി ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ഭാരവാഹികൾ. 250 ഓളം മാസ്‌കുകളാണ് മാസ്കുകൾ മുദാക്കൽ ഗ്രാമപഞ്ചായത്തിനു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരിയും സെക്രട്ടറി രാജേഷും ചേർന്ന് മാസ്കുകൾ ഏറ്റുവാങ്ങി. പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ഭാരവാഹികളായ രജേന്ദ്രൻ നായർ, സുരേഷ് കുമാർ ,അനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.
