അഥിതി സംസ്ഥാന സൗഹൃദ പഞ്ചായത്തായ മംഗലപുരം ഗ്രാമ പഞ്ചായത്ത് തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ഭക്ഷ്യധാന്യമെത്തിക്കാൻ നടപടികൾ സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ താമസയിടങ്ങൾ പരിശോധിച്ച് തൊഴിലാളികൾ നിർദ്ദേശം വച്ചതാണ് അവരുടെ ഇടങ്ങളിൽ ഭക്ഷ്യധാന്യം എത്തിച്ചാൽ മതിയെന്നത്. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർ എം. ഷാനവാസ് എന്നിവർ തൊഴിലിടങ്ങളിൽ സന്ദർശിച്ചത്. തൊഴിൽ മേഖലയിലെ കോൺട്രാക്റ്റര്മാരും ഗ്രാമ പഞ്ചായത്തും ചേർന്ന് അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഗ്രാമ പഞ്ചായത്തിൽ ഇപ്പോൾ മുന്നൂറ്റി ഇരുപത്തിയഞ്ചു അതിഥി സംസ്ഥാന തൊഴിലാളികളാണുള്ളത്.
