കാട്ടാക്കട : ഫേസ്ബുക്കില്‍ പഴയ ഫോട്ടോ കുത്തിപ്പൊക്കിയതിന് സുഹൃത്തിന്റെ കൈ യുവാവ് തല്ലിയൊടിച്ചു. പഴയ ഫോട്ടോ കമന്റ് ചെയ്തു വൈറല്‍ ആക്കിയതിനെ ചൊല്ലി നടന്ന തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. കാട്ടാക്കട കിള്ളി സ്വദേശി ഹര്‍ഷിത് (23) എന്ന ആണ് അയല്‍വാസിയും കൂട്ടുകാരനുമായ വരുണ്‍ (25) എന്ന യുവാവിന്റെ കൈ തല്ലിയൊടിച്ചത്. വരുണിന് പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ പൊലീസ് കേസ് എടുത്തില്ല.
