കടയ്ക്കാവൂർ : റേഷൻ കടയിൽ സഹായത്തിന് നിന്നയാൾ 5 ചാക്ക് അരിയും ഒരു ചാക്ക് ഗോതമ്പും സ്വന്തം വീട്ടിലെത്തിച്ച് വില്പന നടത്തി. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാണന്റെമുക്കിൽ സുധീർ എന്നയാളാണ് നിലയ്ക്കാമുക്കിലെ റേഷൻ കടയിൽ സഹായത്തിന് നിന്ന് ചാക്ക് കണക്കിന് സാധനം വീട്ടിൽ എത്തിച്ചത്. എന്നിട്ട് പൊതുജനങ്ങൾക്ക് വില്പനയും നടത്തി. തുടർന്ന് കടയ്ക്കാവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ എത്തിയപ്പോൾ ചാക്കോടെ അരിയും ഗോതമ്പും വീട്ടിലെ കുളിമുറിയിൽ കൊണ്ടിട്ടു കത്തിച്ചു. എന്നിട്ട് വീടും പൂട്ടി ഓടി. വാതിലും തകർത്ത് പോലീസ് അകത്ത് കേറുമ്പോൾ വീട്ടിൽ ആരുമില്ല. അരിയും ഗോതമ്പും തീ കത്തുന്നുണ്ടായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. റേഷനിങ് ഇൻസ്പെക്ടർ വന്ന് പരിശോധന നടത്തി റേഷൻ അരി തന്നെയാണ് കരിഞ്ചന്ത വഴി വില്പന നടത്തിയതെന്ന് സ്ഥിരീകരിച്ചു. സുധീറിനെ ഉടൻ പിടികൂടുകെന്നും കേസ് എടുക്കുമെന്നും കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.
