നെടുമങ്ങാട് :പി.എസ്.സി ലാബ് ടെക്നിഷ്യൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നെടുമങ്ങാടിന് അഭിമാനമായി ആതിര. നെടുമങ്ങാട് നെട്ട മണക്കോട് ഉതൃട്ടാതി ഹൗസിൽ കെ.സജി (അജി )-സിന്ധു ദമ്പതികളുടെ മകൾ ആണ് ആതിര. നെട്ട എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയാണ് സജി. നിലവിൽ ഇടുക്കി രാജകുമാരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ലാബ് ടെക്നീഷൻ ആയി ജോലി ചെയ്തു വരികയാണ് ആതിര. അനന്ദു സഹോദരൻ ആണ്.
