മംഗലപുരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചന് ചെമ്പകമംഗലം ആർ ആന്റ് വി ഇൻവെസ്റ്റ്മെന്റ് ഉടമ കൃഷ്ണവിലാസത്തിൽ ഉണ്ണികൃഷ്ണൻ നായർ പതിനായിരം രൂപ നൽകി. രൂപ പ്രസിഡന്റ് വേങ്ങോട് മധു സെക്രട്ടറി ജി. എൻ. ഹരികുമാറിനെ ഏൽപ്പിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനചെയർമാൻ മംഗലപുരം ഷാഫി, വേണുഗോപാലൻ നായർ, എസ്. ജയ, വി. അജികുമാർ, എം. ഷാനവാസ്, എസ്. സുധീഷ് ലാൽ, എം. എസ്. ഉദയകുമാരി, സി. ജയ്മോൻ, സിന്ധു. സി. പി, ലളിതാംബിക, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
