കല്ലമ്പലത്ത് വ്യാജച്ചാരായം നിർമിക്കാനുള്ള 29 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ. മുത്താന കൊച്ചാരുംപൊയ്കയിൽ ലക്ഷംവീട് കോളനിയിൽ വിനീത് (27) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കല്ലമ്പലം എസ്ഐ നിജാമിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കല്ലമ്പലം ജങ്‌ഷന് സമീപം കോടയുമായി സുഹൃത്തിനൊപ്പം ബൈക്കിൽ വരുകയായിരുന്നു വിനീത്. ഇയാളുടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
