ആര്യനാട്: നെടുമങ്ങാട് എക്സൈസ് ആര്യനാട് ഐത്തി ഭാഗത്ത് നടത്തിയ റെയ്ഡിൽ ഐത്തി മൺപുറത്ത് ആൾതാമസമില്ലാത്ത വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് നടത്തിവന്ന ചാരായംവാറ്റ് പിടികൂടി .200 ലിറ്റർ കോടയും20,000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. റെയ്ഡിൽ ഇൻസ്പെക്ടർ എ.വിജയൻ,പ്രിവന്റിവ് ആഫീസർ വി.അനിൽകുമാർ,സി.ഇ.ഒ മാരായ ഗോപകുമാർ,രമ്യ,സുധീർ കുമാർ എന്നിവർ പങ്കെടുത്തു. വ്യാജ മദ്യ-മയക്കുമരുന്ന് ഉൽപാദനമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നെടുമങ്ങാട് സർക്കിൾ ആഫീസിലെ 9400069405-ൽ അറിയിക്കാം.
