രാജ്യമാകെ ലോക്ഡൗൺ പ്രഘ്യപിച്ച സാഹചര്യത്തിൽ ഒറ്റപെട്ടു കഴിയുന്നവർക്കും നിർദ്ധനരായ വൃദ്ധർക്കും വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളുലെത്തിച്ചു മംഗലപുരം ഗ്രാമപഞ്ചായത്ത്.വീടുകളിലുള്ള ആളുകളുടെ എണ്ണമനുസരിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത്. ധാന്യങ്ങൾക്കൊപ്പം ഓരോ പാക്കറ്റ് മലക്കറി കിറ്റും ഉണ്ട്. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ എം. ഷാനവാസ്, എ. അമൃത, തോന്നയ്ക്കൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മധു മുല്ലശ്ശേരി എന്നിവർ സാനുഹിതരായിരുന്നു.
