മണമ്പൂർ : വിശ്വകർമ സൊസൈറ്റി തെഞ്ചേരിക്കോണം ശാഖയുടെ ആഭിമുഖ്യത്തിൽ ഇരുന്നൂറിലധികം മാസ്കുകൾ നിർമ്മിച്ച് മണമ്പൂർ ഗ്രാമപഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, വാർഡ് മെമ്പർമാരായ പ്രശോഭന, ജയ എന്നിവർ പങ്കെടുത്തു. മാസ്കുകൾ മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി.
