മംഗലപുരം ഗ്രാമ പഞ്ചായത്തിലെ സ്നേഹതീരം ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മംഗലപുരം ഖദീജാ ട്രേഡേഴ്‌സും രാജ് കൺസ്ട്രഷൻസും ചേർന്ന് ഭക്ഷ്യധാന്യം നൽകി. പ്രസിഡന്റ് വേങ്ങോട് മധു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി,ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർ മാരായ വി. അജികുമാർ, എം. ഷാനവാസ്, എം. എസ്. ഉദയകുമാരി, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ സന്നിഹിതരായിരുന്നു.
