കല്ലമ്പലം : കല്ലമ്പലം പോലീസിന്റെ ആഭിമുഖ്യത്തിൽ ലോകഡൗണിൽ പുറത്തിറങ്ങുന്ന ആളുകളെ കണ്ടെത്തുവാനായി ഡ്രോൺ പറത്തി നിരീക്ഷണം ആരംഭിച്ചു. കല്ലമ്പലം പോലീസിന്റെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്തും. ആദ്യഘട്ടത്തിൽ പുറത്തിറങ്ങുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും അടുത്ത ഘട്ടത്തിൽ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പോലീസിന് എത്തിച്ചേരാൻ കഴിയാത്ത ഭാഗങ്ങളിൽ ആളുകൾ കൂടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡ്രോൺ പറത്തൽ സഹായകമാകുമെന്ന് കല്ലമ്പലം സിഐ ഫറോ ഫറോസ പറഞ്ഞു. കല്ലമ്പലം എസ് ഐ നജാം, സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിന് നേതൃത്വം നൽകി.
