തെരുവ് പട്ടികൾക്ക് ആഹാരവുമായി ജനപ്രതിനിധികൾ

ei8Y3ZU1251_compress4

ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് പട്ടികൾക്ക് ഭക്ഷണവുമായി മംഗലപുരം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ഭക്ഷണവുമായി പല ഭാഗങ്ങളിലും ഇറങ്ങി.വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ എം. ഷാനവാസ്‌, വി. അജികുമാർ എന്നിവരുടെ നേതൃത്വത്തിൽ ബക്കറ്റിൽ ഭക്ഷണവുമായി പല ഭാഗത്തും കൊണ്ടെത്തിച്ചു കൊടുത്തു. ആളുകളെ കാണുമ്പോൾ ഓടുന്ന പട്ടികൾ ഭക്ഷണം വിളമ്പുന്നത് കണ്ടപ്പോൾ ഓടിയെത്തുകയായിരുന്നു. ലോക്ഡൗൺ പശ്ചാത്തലത്തിൽ ഭക്ഷണം കിട്ടാതെ വരുന്ന സാഹചര്യത്തിൽ തെരുവ് പട്ടികൾ വീടുകളിൽ കെട്ടിയിട്ടിരിക്കുന്ന വളർത്തു മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കാൻ ഉള്ള സാഹചര്യം സൃഷ്ടിക്കുമെന്നുള്ളത് കൊണ്ടാണ് തെരുവ് പട്ടികൾക്ക് ഭക്ഷണം കൊണ്ട് എത്തിക്കാൻ തയ്യാറായതെന്ന് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!