വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡി്പ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ അര്‍ക്കന്നൂര്‍ കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍(21) നെയാണ് വെഞ്ഞാറമൂട് സി .ഐ വിജയരാഘവന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആര്യനാട് ഉഴമലയ്ക്കല്‍ സ്വദേശിയായ 21 കാരിയാണ് പീഢനത്തിനും സമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി നഗ്ന ചിത്രം പ്രചരിപ്പിക്കുകുയും ചെയ്തതിലൂടെ അപമാനത്തിനിരയായത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതിയുമായി ബന്ധു കൂടിയായ പ്രതി അടുപ്പം സ്ഥാപിക്കുകയും വെഞ്ഞാറമൂട്ടിലെ ലോഡ്ജുകളില്‍ കൊണ്ട് വന്ന് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ്യ മദ്ധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി.