നഗരൂർ : നഗരൂർ, കല്ലിംഗൽ വീട്ടിലെ നിത്യസന്ദർശകരായ മയിലുകൾലോക് ഡൗൺ കാലത്ത് സ്ഥിരതാമസക്കാരാകാനുള്ള ഒരുക്കത്തിലാണ്. രാവിലെയും വൈകുന്നേരങ്ങളിലും വീട്ടിലെത്തുന്ന ഇവർമുതിർന്ന അംഗം രജിതക്കും ചെറുമകൻ ധ്യാൻദർശിക്കിനുമൊപ്പം ചിലവഴിച്ചുമടങ്ങും. ഒരു വർഷക്കാലമായിരാവിലെയും വൈകുന്നേരവും ഒരു മയിൽ വീതമാണ് ആദ്യം എത്തിയത്. ലോക് ഡൗൺ തുടങ്ങി ഏതാനും ദിവസം പിന്നിട്ടപ്പോൾ കുഞ്ഞു മയിലുകളടക്കമാണ് എത്തുന്നത്. എന്നു മാത്രമല്ല വീടിനുള്ളിലേക്കും അവ പ്രവേശിച്ചു തുടങ്ങി. അമ്മ നൽകുന്ന ഗോതമ്പും, അരിയും കഴിച്ച് അവിടെ തന്നെയുള്ള മരങ്ങളിൽ തങ്ങുകയാണവർ.
നഴ്സറി വിദ്യാർത്ഥിയായ ധ്യാൻ അവരുടെ കൂട്ടുകാരനായി കഴിഞ്ഞു. ലോക്ഡൗൺ കാലത്തെ നിശബദതയും അന്തരീക്ഷവും മയിലുകൾക്ക് ഭയം ഇല്ലാതാക്കി എന്നാണ് രജിത പറയുന്നത്.നഗരൂരിൽ റേഷൻ ഡിപ്പോ നടത്തുകയാണ് ഇവർ.മകൻ ദീപു ഗൾഫിലാണ്. മരുമകൾ, ചെറുമകൻ എന്നിവരോടൊപ്പം മയിലുകളുടെ കൂട്ടുകാരിയാണ് ഇപ്പോൾ ഈ അമ്മ.