മണമ്പൂർ : മണമ്പൂർ പഞ്ചായത്ത് പരിധിയിൽ തൊട്ടിക്കല്ല്, കുഴിവിള ഹൗസിൽ സബൂറയുടെ വീട്ടിലാണ് ഇടി മിന്നലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2അര മണിയോടെയാണ് സംഭവം. ഇടി മിന്നൽ വീട്ടിനകത്തേക്ക് കടന്ന് ചുവരും തുരന്ന് കടന്നു പോയി. ബോംബ് സ്ഫോടനത്തിന്റെ പ്രതീതിയിൽ ഫാനും വൈദ്യുതി സ്വിച്ച് ബോർഡും മറ്റു ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. ചുവരിന് വിള്ളലും വീണു. വീട് സ്ഫോടന സ്ഥലം പോലെ ആയി. എന്നാൽ ആ സമയം വീട്ടിൽ ഉണ്ടായിരുന്ന പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ള 7 പേരും മറ്റു മുറികളിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സെയ്‌ദത്തുമ്മ (100), മകൾ സബൂറായും ഭർത്താവ് ഷിഹാബുദീനും(65), അവരുടെ മകൾ സീഗ്നിയും ഭർത്താവ് ഷിജാദും, അവരുടെ മക്കളായ മുഹമ്മദ് (12), ഐഷാന(5) എന്നിങ്ങനെ 7 പേരാണ് ഈ വീട്ടിൽ താമസിക്കുന്നത്. അപകടത്തിന്റെ ഞെട്ടലിലാണ് കുടുംബം. ഏകദേശം ഒരു ലക്ഷം രൂപയിലധികം നാശ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് ഇന്ന് രാവിലെ മണമ്പൂർ പഞ്ചയാത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, വാർഡ് മെമ്പർ ജയ എന്നിവർ വീട് സന്ദർശിച്ചു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് പഞ്ചായത്ത് അധികൃതരും പറഞ്ഞു. തുടർന്ന് നഷ്ടപരിഹാര നടപടികൾക്കായി റവന്യു വിഭാഗത്തിന് അപേക്ഷ നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു .