ചിറയിൻകീഴ് : ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട അഴൂർ പെരുങ്ങുഴി കുഴിയം ആറാട്ട് കടവിനു സമീപം കായൽ പുറംപോക്കിൽ വ്യാജചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന പ്രതി അറസ്റ്റിൽ. കുഴിയം ആറാട്ടു കടവ് വയൽതിട്ട വീട്ടിൽ രവി (65)യെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് സ്റ്റേഷൻ എസ്.ഐ മാരായ വിനീഷ് , നുജുമുദ്ദീൻ സിപിഒമാരായ ജിനു , വിഷ്ണു , ഹാരിത്ത് , അരുൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കായൽ പുറംപോക്കിൽ ഒരു അലുമിനിയം കലത്തിൽ 50 ലിറ്റർ കോട വാറ്റുന്നത് കണ്ടെത്തുകയായിരുന്നു . പോലീസിനെ കണ്ട് കായലിൽ ചാടിയ പ്രതിയെ സി . ഐ.യും സംഘവും സാഹസികമായി കായലിൽ ഇറങ്ങി കീഴ്പെടുത്തുകയായിരുന്നു .