ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പോക്സോ കേസുകളും, ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിനുളള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിക്ക് അനുമതി ലഭിച്ചു. കോടതി ഉടൻ പ്രവർത്തനം തുടങ്ങുംമെന്ന് ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു. ആവശ്യമായ സ്റ്റാഫിനെയും അനുവദിച്ചിട്ടുണ്ട്. ജില്ലാ ജഡ്ജ്, സീനിയർ ക്ലാർക്ക്, ബഞ്ചിൽ ക്ലാർക്ക് തസ്തികകൾ റഗുലർ ബയ്സിലും, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്, കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, ട്ടൈപ്പിസ്റ്റ്, അറ്റൻ്റെർ തസ്തികകൾ കരാർ അടിസ്ഥാനത്തിലുമാണ് നിയമനം.
ആറ്റിങ്ങൽ കോടതി വളപ്പിലുള്ള ബാർ അസോസിയേഷൻ ഹാൾ താൽക്കലികമായി കോടതിക്ക് പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. ബാർ അസോസിയേഷന് റവന്യൂ വകുപ്പിൻ്റെ പഴയ കെട്ടിടം വിട്ടുകൊടുക്കുമെന്നാണ് വിവരം. കോടതി അനുവദിക്കാൻ തുടക്കം മുതൽ പരിശ്രമിച്ച എം.എൽ.എ അഡ്വ ബി സത്യനെ അനുമോദിച്ചു. അഡ്വ.അൽത്താഫ് ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്, ഷാജഹാൻ, എ.എൽ യു. യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.സി.ജെ.രാജേഷ് കുമാർ എന്നിവരും എം.എൽ.എ.ക്കൊപ്പം ഉണ്ടായിരുന്നു. ബാർ അസോസിയേഷൻ എം.എൽ എ .യെ അഭിനന്ദിച്ചു. സർക്കാരിനോട് നന്ദി അറിയിച്ചു.