ചിറയിൻകീഴ് സ്വദേശിനിക്ക് തുണയായി ആറ്റിങ്ങൽ നഗരസഭ. ലഭ്യമല്ലാതിരുന്ന മരുന്ന് കോട്ടയത്ത് നിന്നും മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചു കൊടുത്തത് വീട്ടമ്മയ്ക്ക് ആശ്വാസമായി. അവർ കോട്ടയത്തുള്ള ഒരു ആയുർവേദ ഡോക്ടറുടെ ചികിത്സയിലായിരുന്നു. ചിറയിൻകീഴ് സ്വദേശിക്ക് തുണയായി ആറ്റിങ്ങൽ നഗരസഭ. അവർ ഉപയോഗിക്കുന്ന മരുന്ന് ഡോക്ടറിൽ നേരിട്ട്
മാത്രമേ ലഭിക്കുകയുള്ളൂ. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കോട്ടയത്ത് പോയി മരുന്ന് വാങ്ങാൻ കഴിയാതെയായി. തുടർന്ന് ആറ്റിങ്ങൽ നഗരസഭയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ വീട്ടമ്മ നഗരസഭ ചെയർമാനുമായി ഒരു ബന്ധു മുഖേന ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് ചെയർമാൻ യൂത്ത് വോളന്റിയർമാർ മുഖേന മരുന്ന് എത്തിച്ചത്. നഗരസഭ ആഫീസിൽ വച്ച് മരുന്ന് കൈമാറി.
