പാങ്ങോട് : വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ പാങ്ങോട് കാഞ്ചിനട ഭാഗത്തുനടത്തിയ പരിശോധനയിൽ നെടുംകൈത ചാമവിളയ്ക്കുസമീപം വീട്ടിൽ സൂക്ഷിച്ചിരുന്ന 115ലിറ്റർ കോട പിടിച്ചെടുത്തു. വീട്ടിലെ താമസക്കാരനായ കാഞ്ചിനട വിനീഷ് ഭവനിൽ വീനീഷി (31) ന്റെ പേരിൽ കേസെടുത്തു . പരിശോധനയിൽ പ്രിവന്റിവ് ഓഫീസർമാരായ നസീർ, സുരേഷ് കുമാർ,പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ഷഹീന ബീവി എന്നിവർ പങ്കെടുത്തു.
