മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ശാസ്തവട്ടത്തു പ്രവർത്തിക്കുന്ന വിമല ഹൃദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിനു ഗ്രാമ പഞ്ചായത്ത് ഭക്ഷ്യധാന്യം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ എത്തിച്ചു കൊടുത്തത്. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർ ഗോപിനാഥൻ, സെക്രട്ടറി ജി. എൻ. ഹരികുമാർ, ഡയറക്ടർ വില്ലി ബ്രോഡ് എന്നിവർ സന്നിഹിതരായിരുന്നു.
