പാലോട് : വീട്ടിൽ ചാരായം വാറ്റിയ 2 പേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പാലോട് സ്റ്റേഷൻ പരിധിയിൽ മടത്തറ, വേങ്കോലയിൽ വീട്ടിനുളളിൽ ചാരായം വാറ്റിയതിന് ആണ് അറസ്റ്റ്. പെരിങ്ങമ്മല വില്ലേജിൽ മടത്തറ വേങ്കോല തേരിക്കട ഷിബു ഭവനിൽ ഷിബു (46), കുളത്തുപ്പുഴ വില്ലേജിൽ Ex കോളനിയിൽ അയ്യപ്പൻ പിള്ള വളവിൽ സുരേഷ് ഭവനിൽ രാജേന്ദ്രൻ (46) എന്നിവരെയാണ് ഷിബുവിന്റെ വീട്ടിൽ നിന്ന് ഇന്നലെ വെളുപ്പിന് 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പാലോട് പോലീസ് ഇൻസ്പെക്ടർ സി.കെ മനോജിന്റെ നിർദ്ദേശാനുസരണം ജി.എസ്.ഐ അൻസാരി, സാം രാജ്, എ.എസ്.ഐ അജി, എസ്.സി.പി.ഒ രാജേഷ്, സുജൂ, എന്നിവരാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്
