കല്ലറ : ഒരു കുടുംബത്തിലെ മൂന്ന് തലമുറകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഭരതന്നൂർ തൃക്കോവിൽവട്ടം ശ്രീലക്ഷ്മിയിൽ റിട്ട. അധ്യാപികയായ 97 വയസ്സുകാരി വസുമതിയമ്മ,ഹെൽത്ത് സർവീസിൽനിന്നും വിരമിച്ച വസുമതിയമ്മയുടെ മകളുടെ ഭർത്താവ് ആർ എസ് ശ്രീകുമാർ, ശ്രീകുമാറിന്റെ മകൾ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി മാളവിക എന്നിവരാണ് സംഭാവന നൽകിയത്. വസുമതിയമ്മ തന്റെ ഒരു മാസത്തെ പെൻഷനിൽനിന്നും 10000 രൂപയും, ശ്രീകുമാർ പെൻഷൻ തുകയായ 19324 രൂപയും മാളവിക വിഷുക്കൈനീട്ടമായി ലഭിച്ച 1500 രൂപയുമാണ് ഡി കെ മുരളി എംഎൽഎയ്ക്ക് കൈമാറിയത്.
