വിളപ്പിൽ : യുവാവിനെ ആക്രമിച്ച് ബൈക്കും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വഞ്ചിയൂർ കണ്ണമ്മൂല കൊല്ലൂർ തോട്ടുവരമ്പിൻ വീട്ടിൽ വിഷ്ണു (26) വിനെയാണ് വിളപ്പിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പുളിയറക്കോണം ജംഗ്ഷന് സമീപമാണ് സംഭവം. പേയാട് ആതിര ഭവനിൽ വാടകയ്ക്കു താമസിക്കുന്ന നന്ദകുമാറിനെയാണ് പ്രതി ഫോണിൽ വിളിച്ചു വരുത്തി മർദിച്ച് അവശനാക്കിയ ശേഷം ബൈക്കും ഫോണും തട്ടിയെടുത്തു കടന്നതെന്ന് പൊലീസ് പറഞ്ഞു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിൽ ഉണ്ടെന്ന് സിഐ ബി.എസ്.സജിമോൻ, എസ്ഐ ഷിബു എന്നിവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി.
