ഇലകമൺ ഗ്രാമപഞ്ചായത്ത് തോണിപ്പാറ ആരോഗ്യകേന്ദ്രത്തിന്റെ കെടാകുളം സബ് സെന്റർ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കെടാകുളം സ്വദേശി ഓമന ടീച്ചർ പഞ്ചായത്തിന് സംഭാവന നൽകിയ ഭൂമിയിൽ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് കെട്ടിടം നിർമിച്ചത്. സബ് സെന്റർ പ്രവർത്തനോത്‌ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല നിർവഹിച്ചു.