വിതുര :വിതുര കളിയൽ പ്രദേശത്ത് ഭക്ഷണത്തിനു വകയില്ലാത്ത ഒരു കുടുംബം വിതുര പോലീസിനോട് സഹായം ചോദിച്ചു. വിതുര സി.ഐ ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ സുധീഷ് തൊളിക്കോട് മേഖല ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. അവശ്യ സാധനങ്ങളുമായി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് നൈസാം, സെക്രട്ടറി ഷാജി മലയടി, ട്രഷറർ അൻഷാദ് പെരിങ്ങാവിൽ എന്നിവർ വിതുര എസ്.ഐ സുധീഷിന്റ നേതൃത്വത്തിൽ വീട്ടിൽ എത്തി സാധനങ്ങൾ കൈമാറി
