മണമ്പൂർ : മണമ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ,തീർത്ഥത്തിൽ മാസങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ മരണപ്പെട്ട ഓട്ടോ തൊഴിലാളിയായ സുനിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ച 1ലക്ഷം രൂപ ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ സുനിയുടെ ഭാര്യാ ശ്രുതിക്ക് കൈമാറി. രണ്ട് കൊച്ചു കുട്ടികളും സുനിയുടെ അമ്മയും ഭാര്യയുമാണ് ഇവിടെ താമസിക്കുന്നത്.
