കടയ്ക്കാവൂർ : പത്ത് വയസ്സുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയി ജ്യൂസിൽ മദ്യം കലർത്തി മയക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പോലീസിന്റെ അവസരോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തം ഒഴിവായി. കീഴാറ്റിങ്ങൽ, നെടിയവിള, കാർത്തിക വില്ലയിൽ സന്തോഷ്(47) ആണ് അറസ്റ്റിലായത്.
2020 മെയ് നാലിന് രാവിലെ 11 മണിക്കാണ് സംഭവം. പ്രതിയുടെ ബന്ധുവാണ് പെൺകുട്ടി. പെൺകുട്ടിയുടെ ‘അമ്മ ജോലിക്ക് പോയ സമയം വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെയും കൂട്ടി ബൈക്കിൽ പ്രതിയുടെ വീട്ടിലേക്ക് പോയി. പോകുന്ന വഴി കുട്ടിക്ക് കടയിൽ നിന്ന് ജ്യൂസ് വാങ്ങി
നൽകുകയും ചെയ്തു. തുടർന്ന് കീഴാറ്റിങ്ങലിള്ള പ്രതിയുടെ വീട്ടിൽ എത്തിയ ശേഷം പൂത്തുറ ഭാഗത്ത് നിന്നും വാങ്ങിയ വാറ്റുചാരായം ജ്യൂസിൽ കലക്കി കുട്ടിക്ക് കൊടുത്തു. ജ്യൂസ് കുടിച്ച് തല കറങ്ങുന്നതായി തോന്നിയ കുട്ടിയെ വീണ്ടും മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് അവിടെ നിന്ന് പെൺകുട്ടി ഭയപ്പെട്ടു ഇറങ്ങി ഓടുകയായിരുന്നു. തൊട്ടടുത്ത വസ്തുവിൽ നിന്ന ഒരാൾ ഇതറിഞ്ഞ് കടയ്ക്കാവൂർ പോലീസിനെ വിവരം അറിയിക്കുകയും വനിതാ പോലീസുമായി എത്തിയ പോലീസുകാർ കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തുകയും ചെയ്തു.ശേഷം കുട്ടിയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ പോലീസുകാർ കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസിൻറെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ പെൺകുട്ടിക്ക് മറ്റെന്തെങ്കിലും ദുരന്തം സംഭവിക്കുമായിരുന്നു.
പിടികൂടിയ പ്രതിയെ പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ സി.ഐ ശിവകുമാർ എസ്ഐ വിനോദ് വിക്രമാദിത്യൻ, ജി എസ് ഐ മുകുന്ദൻ, എസ്.സി.പി.ഒ സന്തോഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.