2020-21 സാമ്പത്തിക വർഷത്തിലെ പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർഷിക, മൃഗസംരക്ഷ മേഖലയിലുള്ള പദ്ധതികളിലെ ഗുണഭോക്തൃ വിഹിതം ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ടു മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലോക്ഡൗൺ പശ്ചാത്തലത്തിൽ പദ്ധതി നിർവ്വഹണത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും ഇപ്പോഴുള്ള മഹാമാരിയുടെയും വെളിച്ചത്തിൽ കാർഷിക വിഭവങ്ങൾക്കുണ്ടായ ക്ഷാമം മുൻ നിർത്തി കാർഷിക മേഖലയിൽ കൂടുതൽ കരുതൽ വേണമെന്ന് മുഖ്യമന്ത്രി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. കർഷകർക്ക് കൂടുതൽ ആത്മവീര്യം വർദ്ധിപ്പിക്കുന്നതിനും പദ്ധതി നിർവ്വഹണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് തീർക്കുന്നതിനും സാധിക്കുമെന്ന് നിവേദനത്തിൽ മംഗലപുരം ഷാഫി പറഞ്ഞു.
