Search
Close this search box.

കായിക്കരയുടെ കുട്ടി കവിക്ക് അനുമോദനം.

Watermark_1588751171649

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കായിക്കരയിലെ കുട്ടി കവിക്ക് ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ് മണ്ഡലം എംഎൽഎയുമായ വി ശശിയുടെ അനുമോദനം.

സംസ്ഥാന അക്ഷര വൃക്ഷം സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കവിത എഴുതിയ അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽപി സ്കൂൾ വിദ്യാർത്ഥിയേയാണ്
പൊന്നാട ചാർത്തി വി ശശി അനുമോദിച്ചത്.

അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ വച്ച് നടന്ന ചടങ്ങിൽ ആശാൻസ്മാരകം വർക്കിങ് പ്രസിഡന്റ് ചെറുന്നിയൂർ ജയപ്രകാശ്, ട്രഷറർ ഡോക്ടർ ഭുവനേന്ദ്രൻ, സെക്രട്ടറി വി ലൈജു, ഗവേർണിംഗ് ബോർഡ് അംഗം ശ്രീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ രചിച്ച കവിതകളുടെ ആദ്യ പുസ്തകരൂപത്തിൽ തിരഞ്ഞെടുക്കപ്പെട്ട കവിതകളിൽ ഇടംനേടിയതിനെ തുടർന്ന് അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽപി സ്കൂൾ വിദ്യാലയത്തിലെ നാലാം ക്ലാസ്സിലെ വിദ്യാർത്ഥി അബിജിത്ത് സാജുവിനെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അനുമോദന കത്ത് അയച്ചിരുന്നു.

അഞ്ചുതെങ്ങ് കായിക്കര അർജ്ജുൻ നിവാസിൽ സാജുവിന്റെയും സൗമ്യയുടേയും മകനാണ് അബിജിത്ത്. കോറോണ കാലത്ത് നടപ്പിലാക്കിയ അക്ഷര വൃക്ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നും എത്തിയ നാല്പത്തിനായിരത്തിൽ പരം കവിതകളിൽ നിന്നും പ്രസിദ്ധീകരണത്തിനായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവയിലാണ് അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ ഈ കൊച്ചുമിടുക്കന്റെ കവിതയും ഉൾപ്പെട്ടിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!