കഠിനംകുളം :- കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സിന്റെ വീട് തകർത്ത് അകത്ത് കയറി 15 പവൻ സ്വർണ്ണാഭരങ്ങളും വില കൂടിയ വാച്ചുകളും മൊബൈൽ ഫോണുകളും മേഷ്ടിച്ച മേനംകുളം വില്ലേജിൽ തുമ്പ കിൻഫ്ര പാർക്കിന് സമീപം പുതുവൽ പുരയിടം വീട്ടിൽ ജോൺസൺ മകൻ ലീയോൺ ജോൺസൺ എന്ന അജിത്ത് (28) നെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ തുമ്പ പോലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് ബാഹുലയനൊപ്പം ചേർന്ന് പള്ളിനട റെസിഡൻസ് അസ്സോസിയേഷൻ പ്രസിഡന്റിന്റെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും പുത്തൻതോപ്പ് മേരിലാന്റിൽ നിന്നും സ്കൂട്ടർ മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. കൂടാതെ കഴക്കൂട്ടം തുമ്പ , മണ്ണാൻത്തല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, വധശ്രമം ഉൾപ്പെടെയുള്ള പത്തോളം കുക നിലവിലുണ്ട്.
കഠിനംകുളം എസ്.എച്ച്.ഓ പി.വി വീനീഷ്കുമാർ , എസ്.ഐമാരായ ആർ രതീഷ്കുമാർ, ഇ.പി. സവാദ്ഖാൻ , കെ കൃഷ്ണപ്രസാദ്, എം.എ ഷാജി, സി.പി. ഓമാരായ സ്ന്തോഷ്ലാൽ, ദീലീപ്, ഷിജു, സജി,സജിൻ എന്നിവർ ചേർന്ന് ഒളി സങ്കേതത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ആറ്റിങ്ങൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.