ആലംകോട് : ശക്തമായ ഇടി മിന്നലിൽ ആലംകോട് മേഖലയിൽ കേബിൾ നെറ്റ്‌വർക്ക് തകരാറിലായി. അടുത്ത ദിവസങ്ങളിലായി ഉണ്ടായ ഇടി മിന്നലിലാണ് ആലംകോട് വി.റ്റി വിഷൻ നെറ്റ് വർക്കിൽ വ്യാപക നഷ്ടം ഉണ്ടായത്. ഫൈബർ കേബിൾ ശൃംഖല പല സ്ഥലത്തും തകരാറിലായി. അതുകൊണ്ട് വീട്ടിലിരിക്കുന്ന ആളുകൾക്ക് ടീവിയിലെ പരുപാടികളും വാർത്തകളും കാണാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. അടിയന്തിരമായി തകരാറുകൾ പരിഹരിച്ച് നെറ്റ്‌വർക്ക് പുനഃസ്ഥാപിക്കുമെന്ന് കേബിൾ ഓപ്പറേറ്റേഴ്‌സ് അറിയിച്ചു.
