കിളിമാനൂർ : സംസ്ഥാന പാതയിൽ കിളിമാനൂർ കുറവൻകുഴി ജംഗ്ഷനിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ഇളമ്പള്ളൂർ സ്വദേശിയായ യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ പേര് അനസ് എന്നാണ് അറിയാൻ കഴിഞ്ഞത്. പിക്കപ്പ് ഡ്രൈവർ കിളിമാനൂർ മോനിഷയിൽ മോഹനന് കാലിന് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന യുവാവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
