Search
Close this search box.

മാമം നദിയിലേക്ക് കാർ മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ei3E6UE69702_compress29

ആറ്റിങ്ങൽ : മാമം നദിയിലേക്ക് കാറു മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മാമം പാലത്തിൽ നിന്നും പന്തലക്കോട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ആൾട്ടോ കാർ ആണ് 15 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിഞ്ഞത്. കാറിനകത്ത് ഉണ്ടായിരുന്ന ഇടയ്‌ക്കോട് സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാമം പാലം മുതൽ പന്തലക്കോട് വരെ റോഡിൽ സുരക്ഷാ ഭിത്തി ഇല്ലാത്തതാണ് അപകടത്തിനു കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. മുൻപും ഈ ഭാഗങ്ങളിൽ സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. ആൾട്ടോ കാർ ഉച്ചയോടെ ക്രയിൻ ഉപയോഗിച്ച് സമീപത്തെ വർക്ഷോപ്പിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!