തട്ടത്തുമല, വാഴോട് താൽക്കാലിക ചെക്ക് പോയിന്റിൽ വാഹന പരിശോധനയ്ക്ക് നിയോഗിയ്ക്കപ്പെട്ട വിവിധ വകുപ്പിലെ ജീവനക്കാർക്ക് ഉപയോഗിക്കുന്നതിനായി 1000 ഡിസ്പോസിബിൾ ഗ്ലാസുകൾ വാലഞ്ചേറി റസിഡൻസ് അസോസിയേഷൻ സംഭാവനയായി നൽകി. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് സഹായം പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. വെള്ളം കുടിക്കുന്നതിനുള്ള ഗ്ലാസുകളുടെ ലഭ്യത കുറവ് ഉണ്ടെന്നറിഞ്ഞ ഭാരവാഹികൾ സഹായവുമായി എത്തുകയായിരുന്നു.
