കിളിമാനൂർ ഗ്രാമ പഞ്ചായത്തിന് കീഴിലെ ഐസോലേഷൻ വാർഡ് ആയി തിരഞ്ഞെടുത്ത വിദ്യ എൻജിനീയറിംഗ് കോളേജ് എംഎൽഎ അഡ്വ. ബി.സത്യൻ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, ആരോഗ്യ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിക്കുകയും അവസാന വട്ട വിലയിരുത്തലും നടത്തി. അന്യസംസ്ഥാനത്തു നിന്ന് വരുന്ന മലയാളികളെയും പ്രവാസികളെയും നിരീക്ഷണത്തിൽ വയ്ക്കാൻ ഇവിടെ സജ്ജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
